നി​ർ​മ്മ​ൽ​കൃ​ഷ്ണ ചി​ട്ടി ത​ട്ടി​പ്പ്; നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി​  ഭ​ർ​ത്താ​വ് മ​ഹേ​ഷ് അ​റ​സ്റ്റില്‍

 നി​ർ​മ്മ​ൽ​കൃ​ഷ്ണ ചി​ട്ടി ത​ട്ടി​പ്പ്; നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി​  ഭ​ർ​ത്താ​വ് മ​ഹേ​ഷ് അ​റ​സ്റ്റില്‍

 തി​രു​വ​ന​ന്ത​പു​രം: നി​ർ​മ്മ​ൽ​കൃ​ഷ്ണ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ​പ്ര​തി നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് മ​ഹേ​ഷ് അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു വരുന്നു.   കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ  നിര്‍മല്‍ കൃഷ്ണ ചിട്ടിഫണ്ട് ഉടമ കെ. നിര്‍മലന്‍ മുങ്ങുന്നതിന് മുന്‍പ് നഗരത്തില്‍ മൂന്നര കോടിയിലേറെ രൂപ വിലയുള്ള ഭൂമി വില്‍പ്പന നടത്തിതായി വാര്‍ത്തകള്‍ വന്ന ഉടന്‍ തന്നെയാണ്   നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് മ​ഹേ​ഷ് അ​റ​സ്റ്റി​ലാ​കുന്നത്.  

സമാനമായ മറ്റ് ഇടപാടുകളിലും  25 കോടിയിലേറെ രൂപയുടെ ഭൂമി ബിനാമി പേരുകളിലേക്ക് മാറ്റിയെന്നാണ് സൂചന.. കഴിഞ്ഞ ആഗസ്റ്റ് 31-നാണ് നിര്‍മലന്‍ വഞ്ചിയൂര്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്. ഇതിന് മൂന്നുദിവസം മുന്‍പ് 29-നാണ് നഗരത്തിലെ കണ്ണായ പ്രദേശത്തെ ഭൂമി ഭൂമി കാരക്കോണം സ്വദേശിയായ ഒരാള്‍ക്ക് വിറ്റത്.   ഇവ യഥാക്രമം 2013 ലും 2015 ലും നിര്‍മലന്‍ സ്വന്തം പേരില്‍ വാങ്ങിയ വസ്തുക്കളായിരുന്നു. പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഭൂമി വില്‍പ്പനയുടെ രജിസ്ട്രേഷന്‍ നടന്നത്.  

പാപ്പര്‍ഹര്‍ജി നല്‍കുന്നതിന് തൊട്ടുമുന്‍പ് നിര്‍മലന്‍ ഇതുപോലെ മറ്റിടങ്ങളിലെ ഭൂമിയും ബിനാമി ഇടപാടുകാരുടെ പേരില്‍ മാറ്റുകയോ, വില്‍പ്പന നടത്തുകയോ ചെയ്തിട്ടുണ്ടാകുമെന്നു പോലീസ് കരുതുന്നുണ്ട്.