പുതിയ വിജിലന്‍സ് ഡയറക്ടറായി നില്‍മല്‍ ചന്ദ്ര അസ്താന

പുതിയ വിജിലന്‍സ് ഡയറക്ടറായി നില്‍മല്‍ ചന്ദ്ര അസ്താന

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ച് ഉത്തരവായി. നില്‍മല്‍ ചന്ദ്ര അസ്താനയാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍.  നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു ഇതുവരെ വിജിലന്‍സ് ചുമതല. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ നിയമിതനായ അസ്താന.