ലീഗ് - എസ്‌ഡിപിഐ രഹസ്യ കൂടിക്കാഴ്ച്ച നടത്തി; നിഷേധിച്ച് ഇ ടി; ശരിവെച്ച് മജീദ്​ ഫൈസി

ലീഗ് - എസ്‌ഡിപിഐ രഹസ്യ കൂടിക്കാഴ്ച്ച നടത്തി; നിഷേധിച്ച് ഇ ടി; ശരിവെച്ച് മജീദ്​ ഫൈസി

എസ്‌ഡിപിഐ - പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോപ്പുലര്‍ എസ്‌ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.  

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിലെ 105-ാം മുറിയില്‍ വച്ച്  രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച്ച.  

അതേസമയം, എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീർ പ്രതികരിച്ചു.

അതേസമയം, ലീഗ്​ നേതാക്കളെ അവിചാരിതമായി കണ്ടതല്ലെന്നും ചർച്ച നടത്തിയെന്നും എസ്​ഡിപിഐ പ്രസിഡൻറ്​ മജീദ്​ ഫൈസി വ്യക്​തമാക്കി. ചർച്ചയുടെ വിശദാംശങ്ങൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.