മു​സ്​​ലിം ലീ​ഗ്​ 44 പേ​രെ കൊ​ലപ്പെടുത്തിയ പാർട്ടി: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

മു​സ്​​ലിം ലീ​ഗ്​ 44 പേ​രെ കൊ​ലപ്പെടുത്തിയ പാർട്ടി: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

മു​സ്​​ലിം ലീ​ഗ്​ 44 പേ​രെ കൊ​ലപ്പെടുത്തിയ പാർട്ടിയാണെന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. തി​ങ്ക​ളാ​ഴ്​​ച ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ  മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ആരോപണമുന്നയിച്ചത്. പ്ര​സം​ഗ​ത്തെ ചൊ​ല്ലി വീ​ണ്ടും ത​ർ​ക്കം രൂക്ഷമായി.

ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ മ​ന്ത്രി ഹാ​ജ​രാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ മ​ന്ത്രി​യുയു​ടെ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​യി​ൽ നി​ന്ന്​ നീ​ക്കു​ക​യോ വേ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞാ​ണ്​ ഇ​ന്ന​ലെ ക്ര​മ​പ്ര​ശ്​​ന​ത്തി​ലൂ​ടെ വി​ഷ​യം വീ​ണ്ടും ഉ​ന്ന​യി​ച്ചത്.

ക്ര​മ​പ്ര​ശ്​​നം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹ​െ​ത്ത ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ഭ​ര​ണ​പ​ക്ഷ​നി​ര​യി​ൽ​നി​ന്ന് ശ്ര​മം ഉ​ണ്ടാ​യ​തോ​ടെ പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ വ​സ്​​തു​താ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ സ്​​പീ​ക്ക​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ പ്ര​തി​പ​ക്ഷം അ​ട​ങ്ങി​യ​ത്.