വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​ന്     മു​ജീ​ബ് റ​ഹ്മാ​ൻ   ര​ക്ഷ​ക​നാ​യി

 വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​ന്     മു​ജീ​ബ് റ​ഹ്മാ​ൻ   ര​ക്ഷ​ക​നാ​യി

 ​ആ​ല​പ്പു​ഴ : വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​ന് മു​ൻ എ​ൻ വൈ​സി സം​സ്ഥാ​ന പ്ര​സി​ഡന്റ്   മു​ജീ​ബ് റ​ഹ്മാ​ൻ   ര​ക്ഷ​ക​നാ​യി. പ​ത്ത​നാ​പു​രം പു​ന്ന​ല സ്വ​ദേ​ശി പ്ര​ദീ​ഷാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു പ​ത്തു​മി​നി​റ്റോ​ളം റോ​ഡി​ൽ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ കി​ട​ന്ന​ത്.   ചു​ന​ക്ക​ര ജം​ഗ്ഷ​ന് സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ്രേ​ക്കി​ട്ട കാ​റി​നു പി​ന്നി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ ഇ​തു​വ​ഴി​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​നും മു​ൻ എ​ൻ വൈ​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ മു​ജീ​ബ് റ​ഹ്മാ​ൻ പ്ര​ദീ​ഷി​നെ സ്വ​ന്തം കാ​റി​ൽ ക​യ​റ്റി നൂ​റ​നാ​ട് കെ​സി​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ പി​ന്നീ​ട് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.   മു​ജീ​ബ് റ​ഹ്മാ​ന്‍റെ  ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റിലൂടെ അപകടവിവരം അറിഞ്ഞ  യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആശുപത്രിയിലെത്തി.