സംസ്ഥാനത്ത് ഈമാസം 18 ന് മോട്ടോർ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ഈമാസം 18 ന് മോട്ടോർ വാഹന പണിമുടക്ക്

തൃശൂർ: വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും ജിപിഎസ് നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പരിശോധനയോ പിഴയോ ഉണ്ടാകില്ല എന്നാണ് അറിയിച്ചിരുന്നത് , ബസ് , ഓട്ടോ , ലോറി തുടങ്ങിയ വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കും.