മൂന്നു വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അമ്മ അറസ്റ്റില്‍

മൂന്നു വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അമ്മ അറസ്റ്റില്‍

ആലുവ : തലയ്ക്ക് ഗുരുരതര പരുക്കികളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്നു വയസ്സുകാരനെ മർദിച്ചെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റ്റ്റിൽ. വധശ്രമകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ അൽപസമത്തിനകം കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ മര്‍ദ്ദിച്ചതായി പോലീസിനോട് അമ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ തല്ലിയതായി അമ്മ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ തന്നെ മുതൽ മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

അതേസമയം, മര്‍ദ്ദനമേറ്റ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. എന്നാൽ കുട്ടിയുടെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്