ഏകപക്ഷീയമായി തീരുമാനം എടുക്കില്ല; ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മോഹൻ ലാൽ ഉറപ്പുനല്കിയെന്ന് എകെ ബാലൻ

ഏകപക്ഷീയമായി തീരുമാനം എടുക്കില്ല; ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മോഹൻ ലാൽ ഉറപ്പുനല്കിയെന്ന് എകെ ബാലൻ

തിരുവനന്തപുരം: എ.എം.എം.എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയതായി മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലും സിനിമാ മന്ത്രി എ.കെ ബാലനുമായുള്ള തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ദിലീപ് വിഷയത്തില്‍ അമ്മയ്‌ക്കെതിരെ ഒരു പൊതുവികാരം രൂപപ്പെട്ടിട്ടുണ്ടെന്നും ജനവികാരം ഉള്‍കൊണ്ട് അമ്മ തീരുമാനം കൈകൊള്ളണമെന്നും സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വിദേശയാത്രക്കു ശേഷം ഡബ്ല്യു.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടു ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു.