ഉന്നത പഠന സ്ഥാപനങ്ങളിൽ ജാതീയ വേര്‍തിരിവ് വർധിക്കുന്നതായി മന്ത്രി കെ.ടി.ജലീൽ

ഉന്നത പഠന സ്ഥാപനങ്ങളിൽ ജാതീയ വേര്‍തിരിവ് വർധിക്കുന്നതായി മന്ത്രി കെ.ടി.ജലീൽ

കൊല്ലം: കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളിൽ ജാതീയ വേര്‍തിരിവ് വർധിക്കുന്നതായി മന്ത്രി കെ.ടി.ജലീൽ. മദ്രാസ് ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. തമിഴ്‌നാട് ഗവൺമെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമയുടെ വീടു സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ഫാത്തിമയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്‍കാനായി ഫാത്തിമയുടെ അച്ഛന്‍ ചെന്നൈയിലെത്തി.

അതേസമയം ഫാത്തിമയുടെ മരണത്തിൽ അടിസ്ഥാനരഹിത പ്രചാരണം നടക്കുന്നുവെന്ന് വിശദീകരണവുമായി മദ്രാസ് െഎെഎടി. മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും വിശദീകരണം. അന്വേഷണവുമായി സഹകരിക്കുമെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതിനിടെ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ വിദ്യാര്‍ഥി യൂണിയനുകള്‍  ഐ.ഐ.ടിയിലേക്ക് മാര്‍ച്ച് നടത്തി. അതിനിടെ ഫാത്തിമയുടെ പിതാവ് തമിഴ്നാട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനായി സെക്രട്ടേറിയറ്റിലെത്തി.