മീ ടൂവില്‍ എം.ജെ അക്ബറിനെ പിന്തുണച്ച് ബി.ജെ.പി വനിതാ നേതാവ്

മീ ടൂവില്‍ എം.ജെ അക്ബറിനെ പിന്തുണച്ച് ബി.ജെ.പി വനിതാ നേതാവ്

മീ ടൂവല്‍ കുടുങ്ങിയ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെ പിന്തുണച്ച് മധ്യപ്രദേശിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി ലതാ ഖേല്‍ക്കര്‍. അക്ബറിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മന്ത്രി രാജി വെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബി.ജെ.പി വനിതാ നേതാവ് രംഗത്ത് വന്നിരിക്കുന്നത്.

‘വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍. എം.ജെ അക്ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ആരോപണം ഉന്നയിച്ചവര്‍ എല്ലാം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ. രണ്ട് ഭാഗത്തും  തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് ’ എന്നാണ് വിഷയത്തില്‍ ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

‘ മീ ടൂ ക്യാമ്പയിനിങിനെ സ്വാഗതം ചെയ്തു. പീഡനത്തിനെതിരായി സംസാരിക്കാന്‍ മീ ടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണോ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് സ്ത്രീകള്‍ മനസിലാക്കിയത്.’ അവര്‍ ചോദിച്ചു.

അക്ബര്‍ രാജി വെയ്ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി ഉണ്ടായേക്കാം. എന്നാല്‍ മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നെന്നും അന്ന് അദ്ദേഹം രാജി വെച്ച് അന്വേഷണം നേരിടുകയല്ല ചെയ്തതെന്നും ലതാ ഖേല്‍ക്കര്‍ പറഞ്ഞു വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.