മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി 12ന് വിധി പറയും

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി 12ന് വിധി പറയും


കോഴിക്കോട്: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി പന്ത്രണ്ടിന് വിധി പറയും. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞുകൊണ്ട് നേരെത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പിടികൂടി വെടിവെച്ച് കൊന്നതാണെന്ന ബന്ധുക്കളുടെ വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

തൊട്ടടുത്ത് നിന്നും വെടിവെച്ച ലക്ഷണമല്ല മൃതദേഹത്തിനുള്ളതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. മാത്രമല്ല ഇവരില്‍ നിന്നും എ കെ 47 ഉള്‍പ്പെടെ മൂന്നു തോക്കുകള്‍ കണ്ടെത്തി. മരിച്ച മണിവാസകത്തിന്റെ കാലിലെ മുറിവ് ഏറ്റുമുട്ടല്‍ വേളയില്‍ ഉണ്ടായതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.