മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു

മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു

സന്നിധാനം:  മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വര്‍ഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം അല്‍പസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍. നെയ്‌വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകള്‍ അവസാനിക്കും. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.