മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ ബുക്ക് ചെയ്തത് 550 യുവതികള്‍ 

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ ബുക്ക് ചെയ്തത് 550 യുവതികള്‍ 

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്തത് 10നും 50 നും ഇടയില്‍ പ്രായമുള്ള 550 തോളം യുവതികള്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താനാണ് ഇത്രയും സ്ത്രീകള്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ മൂന്നര ലക്ഷം പേരാണ്  www.sabarimalaq.com എന്ന വെബ്സൈറ്റില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. മാറിയ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളാണ് ഇത്. ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അഡ്രസ് പ്രൂഫും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.