ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ജനങ്ങളെ അറിയിക്കണം; എം എ യൂസഫലി

ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ജനങ്ങളെ അറിയിക്കണം; എം എ യൂസഫലി

തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം ജനങ്ങളെ അറിയിക്കണമെന്ന് പ്രമുഖ വ്യവസായ എം എ യൂസഫലി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു വരുമ്പോള്‍ പെട്ടെന്നുളള ഹര്‍ത്താല്‍ തീരാദുരിതമാണ് സമ്മാനിക്കുന്നതെന്നും യുസഫലി പറഞ്ഞു. ലോക കേരളസഭയില്‍ സംസാരിക്കവെയാണ് യുസഫലിയുടെ നിര്‍ദ്ദേശം.

മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്നവര്‍ പെട്ടെന്നുളള ഹര്‍ത്താല്‍ കാരണം വലയുകയാണ്. ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുകയാണെന്നും യൂസഫലി പറഞ്ഞു. പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധന വളര്‍ച്ച ഉറപ്പാക്കണം. ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം ലഭിക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.