കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എല്‍ഡിഎഫ് ജാഥ 21 ആരംഭിക്കും

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എല്‍ഡിഎഫ് ജാഥ 21 ആരംഭിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നുമായി രണ്ട് യാത്രകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്താന്‍ തീരുമാനിച്ചിരിക്കുനത്. ഈ മാസം 21 ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും.

കാസര്‍കോഡ് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും. കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനും ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ജനോപകാരപ്രദമായ തീരുമാനങ്ങളും നടപടികളും ജനങ്ങളിലെത്തിക്കുന്നതുമാണ് യാത്രയുടെ ലക്ഷ്യം. കാസര്‍ഗോഡ് നിന്നും ഒക്ടോബര്‍ 21ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരും, തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ജാഥ എറണാകുളത്തും അവസാനിക്കും.