ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങാതെ യുവാവ്; പരാതി പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ റെയിൽവേ പോലീസ്; അനുഭവം പങ്കുവെച്ച് യുവതിയുടെ പോസ്റ്റ് 

ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങാതെ യുവാവ്; പരാതി പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ റെയിൽവേ പോലീസ്; അനുഭവം പങ്കുവെച്ച് യുവതിയുടെ പോസ്റ്റ് 

ഷൊർണൂർ ട്രിവാൻഡ്രം വേണാട് എക്സ്പ്രെസിൽ അനധികൃതമായി കയറിയ യുവാവ് യാത്രക്കാരായ സ്ത്രീകൾ ഇറങ്ങാൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്ന് പരാതി. റെയിൽവേ പോലീസിനെ വിളിച്ച് പറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞും അന്വേഷിക്കാനോ ട്രെയിനിൽ ഏതാനും ഇവരും തയ്യാറായില്ല. ലേഡീസ് കമ്പാർട്ട്മെന്റിൽ രാത്രിയാത്രയിലാണ് സംഭവം ഉണ്ടായത്. വിനി ആർദ്രയാണ് സംഭവം വിശദീകരിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഒരു കന്യാസ്ത്രീയുടെ കൂടെ കയറിയ യുവാവാണ് ഇറങ്ങാൻ സ്ത്രീകൾ പറഞ്ഞ്ഞിട്ടും കൂട്ടാക്കാതെ ലേഡീസ് കമ്പാർട്മെന്റിൽ തുടർന്നത്. പ്രതികരിക്കാൻ തയ്യാറായ പെൺകുട്ടിയോട് ഇയാൾ കയർത്ത് സംസാരിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പുരുഷന്മാർ ലേഡീസ് കമ്പാർട്മെന്റുകളിൽ കയറുകയും ഉണ്ടായി.  റെയിൽവേ പോലീസിന്റെ ഹെല്പ് ലൈൻ നമ്പർ ആയ 182 ഇൽ വിളിച്ചു ട്രെയിൻ പരവൂർ എതിയെന്നും കോംപാർട്മെന്റിൽ ഒരുപാട് ആണുങ്ങൾ ഉണ്ടെന്നുമറിയിച്ചെങ്കിലും യാതൊരു വിധ നടപടിയും റയിൽവെയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വിനി ആർദ്ര പറയുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം 

ഇന്നലെ ഷൊർണൂർ ട്രിവാൻഡ്രം വേണാട് എക്സ്പ്രെസിൽ പിറവത്തൂന്ന് ട്രിവാൻഡറും വരെ ലേഡീസ് കോംപാർട്മെന്റിൽ രാത്രി 6 മുതൽ10.30 വരെ യാത്ര ചെയ്യേണ്ടിവന്നു. വലിയ തിരക്കൊന്നുമില്ലാത്ത ഒരു കംപാർട്മെന്റ് യാത്ര ചെയ്ത് ക്ഷീണിച്ച ചില സ്ത്രീകൾ സീറ്റിൽ കിടക്കുന്നുമുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ ഏത് സ്റ്റേഷൻ എന്ന്‌ ഓർമയില്ല ഒരു കന്യാസ്ത്രീയും കൂടെ ഒരു ചെറുപ്പക്കാരനും കയറി.. ലേഡീസ് കംപാർട്ട്‌മെന്റിൽ ആണുങ്ങൾ കയറിയാൽ പൊതുവെ ഇത്‌ ലേഡീസ് കോംപാർട്മെന്റ് ആണെന്ന് പറയുമ്പോൾ അബദ്ധം പറ്റിയപോലെ സോറിയും പറഞ്ഞ് ആണുങ്ങൾ പോകും.. ഇത്‌ മാന്യൻമാരുടെ കാര്യം.. ഇനി എത്ര പറഞ്ഞാലും മനസ്സിലാകാത്തതും അടുത്ത കോംപാർട്മെന്റിൽ ആണുങ്ങൾ ഇരുപ്പുണ്ടല്ലോ എന്ന്‌ പറഞ്ഞ് അടുത്ത ലേഡീസ് കംപാർട്മെന്റിൽ ചെന്നിരിക്കും.. അവിടെ ഇരിക്കുന്ന സ്ത്രീകൾ ഒട്ടും പ്രതികരിക്കുകയും ഇല്ല.. ആ സിസ്റ്റർ നോടൊപ്പം വന്ന ആൾ പറഞ്ഞിട്ടും കോംപാർട്മെന്റിൽ തന്നെ നില്പുണ്ട്.. നോട്ടം കൊണ്ടും മുറു മുറുത്തും അസൗകാര്യം കാണിച്ചിട്ടും അവൻ അവിടുന്ന് പോകാൻ തയ്യാറായില്ലെന്ന് മാത്രം അല്ല.. ആ സിസ്റ്ററിന്റെ കൂടെ ഇരിപ്പും പിടിച്ചു. എന്റെ ആന്റി വീണ്ടും ആ ചെറുപ്പക്കാരനോട് പറഞ്ഞപ്പോൾ അവിടെ നിന്ന് എണീറ്റ് പുറകെ നില്പായി. അപ്പോഴേക്കും അടുത്ത ലേഡീസ് കോംപാർട്മെന്റിൽ ഒരുപാട് ആണുങ്ങൾ ഇരിപ്പ് പിടിച്ചു.. ഇവിടെ നിന്ന പയ്യൻ ഓരോ സ്റ്റേഷൻ എത്തുമ്പോൾ പുറത്ത് ഇറങ്ങുകയും വീണ്ടും ട്രെയിൻ എടുക്കുമ്പോൾ തിരിച്ചു കയറുകയും ചെയ്തോണ്ടിരിക്കുവായിരുന്നു.. എത്ര പറഞ്ഞിട്ടും കേൾക്കാത്ത അഹങ്കാരി ആരോ നമ്മളെ നോക്കാൻ സെക്യൂരിറ്റി ആക്കി നിർത്തിയപോലെ അവിടെ തന്നെ നില്പുണ്ട്.. വീണ്ടും ആ അഹങ്കാരി സിസ്റ്ററിന്റെ അടുത്ത് ഇരുന്ന്.. ഇത്‌ അരോചകം ആയി തോന്നിയിട്ട് ഒരു പെണ്കുട്ടി പ്രീതികരിച്ചു അതു കേൾക്കാണ്ട് അവൻ അവിടെ തന്നെ നിൽക്കും എന്ന വാശിയിൽ.. അവൻ ഏതാണ്ടൊക്കെയോ ആ പെങ്കൊച്ചിനോടും പറഞ്ഞു. അവന്റെ അഹങ്കാരവും പെരുമാറ്റവും അതിര് കടക്കുകയും ട്രെയിനിൽ ഒരു സീൻ ഉണ്ടാക്കണ്ടല്ലോ എന്നും കരുതിയാണ് റെയിൽവേ പോലീസിന്റെ ഹെല്പ് ലൈൻ നമ്പർ ആയ 182 ഇൽ വിളിച്ചു ട്രെയിൻ പരവൂർ എതിയെന്നും കോംപാർട്മെന്റിൽ ഒരുപാട് ആണുങ്ങൾ ഉണ്ടെന്നുമറിയിച്ചത്. അവർ ഉടനെ തന്നെ അന്വേഷിക്കാമെന്നും അറിയിച്ചു.. ഫോൺ വിളിയിൽ സംശയം തോന്നിയിട്ടൊ മറ്റോ ആണെന്ന് തോന്നുന്നു ആ പുരുഷനും സിസ്റ്ററും വർക്കല ഇറങ്ങി .പക്ഷെ ട്രിവാൻഡ്രം എത്തുന്നവരെ അന്വേഷിക്കാൻ ആരേയും കണ്ടില്ല..അതു കൊണ്ടു എന്തേലും പ്രശ്നം ഉണ്ടായാൽ 182 നെ വിളിക്കുന്നതിനെക്കാൾ നല്ലതു രക്ഷപ്പെടാൻ ഉള്ള മറ്റു മാർഗങ്ങൾ നോക്കുന്നതാവും. ലേഡീസ് കംപാർട്മെന്റിൽ കയറി ആണുങ്ങൾ ഇരുന്നാൽ ഫൈൻ അടക്കേണ്ടിവരും എന്നൊക്കെയാണ് വയ്പ്പ്.. ഇതൊന്നും നോക്കാൻ ആരും ഇല്ലാന്നുണ്ടെങ്കിൽ ഇനിയും ഗോവിന്ദച്ചാമികൾ ട്രെയിനിൽ കയറും നല്ല വക്കീലിനെ വച്ച് വാദിച്ച് രക്ഷപ്പെടുകയും ചെയ്യും..
Nb ഫീലിംഗ് ജ്യോതിയും വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയയും വന്നില്ല