പി​ണ​റാ​യി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണെന്ന് കുമ്മനം

 പി​ണ​റാ​യി എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണെന്ന് കുമ്മനം

തി​രു​വ​ന​ന്ത​പു​രം : അ​ഴി​മ​തി​യു​ടെ പേ​രി​ൽ എ​തി​ർ​ത്തി​രു​ന്ന ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും കെ.​എം മാ​ണി​യെ​യും മാ​ടി​വി​ളി​ച്ച സി​പി​എം നാ​ളെ കോ​ണ്‍​ഗ്ര​സി​നെ​യും കൂ​ടെ​ക്കൂ​ട്ടു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഇ​പ്പോ​ഴു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടൂ​കെ​ട്ട് കാ​ലാ​ന്ത​ര​ത്തി​ൽ തു​റ​ന്ന ബ​ന്ധ​മാ​യി രൂ​പ​പ്പെ​ടു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രാ​യ സ​ഖ്യ​ത്തി​ന് എ​തി​ര് നി​ൽ​ക്കു​ന്ന​തു കേ​ര​ള​ത്തി​ലെ സി​പി​എം ആ​ണെ​ന്ന എ.​കെ ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന തെ​ളി​യി​ക്കു​ന്ന​ത് മ​റ്റി​ട​ങ്ങ​ളി​ലെ സി​പി​എ​മ്മി​ന് കോ​ണ്‍​ഗ്ര​സി​നോ​ട് എ​തി​ർ​പ്പി​ല്ലെ​ന്ന​താ​ണ്. ബം​ഗാ​ളി​ൽ ഒ​രേ കൊ​ടി​മ​ര​ത്തി​ലാ​ണ് കോ​ണ്‍​ഗ്രി​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും കൊ​ടി​ക​ൾ കെ​ട്ടു​ന്ന​ത്.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി പ​ത്ര​പ്പ​ര​സ്യം ന​ൽ​കി ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞ് ച​മ​യു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ദ്രാ​വാ​ക്യ​മാ​യ സ​ബ് കാ ​സാ​ഥ്, സ​ബ് കാ ​വി​കാ​സ് എ​ന്ന​തു പോ​ലും മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു ന​മു​ക്കൊ​രു​മി​ച്ച് മു​ന്നേ​റാം, സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ട് എ​ന്നാ​ക്കി​യാ​ണു പി​ണ​റാ​യി പ​ര​സ്യം ന​ൽ​കി​യ​തെന്നും കുമ്മനം ആരോപിച്ചു.