കെടിഡിസി 35 ബീയര്‍–വൈന്‍ പാര്‍ലറുകള്‍ കൂടി തുറക്കുന്നു

കെടിഡിസി 35 ബീയര്‍–വൈന്‍ പാര്‍ലറുകള്‍ കൂടി തുറക്കുന്നു

സംസ്ഥാനത്ത് കെടിഡിസി: 35 ബീയര്‍–വൈന്‍ പാര്‍ലറുകള്‍ കൂടി തുറക്കും.കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെടിഡിസി) ചെയര്‍മാന്‍ എം.വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാര്‍ലറുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം കെടിഡിസിയുടെ ലാഭം ഒരു കോടി വര്‍ധിച്ച് 3.2 കോടിയായെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ 40 ബീയര്‍ പാര്‍ലറുകളാണു കെടിഡിസിക്കുള്ളത്. കഴിഞ്ഞവര്‍ഷം ബീയര്‍–വൈന്‍ വില്‍പനയിലൂടെ 35 കോടിയാണു വരുമാനം നേടിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസിയുടെ കീഴില്‍ കന്യാകുമാരിയില്‍ നക്ഷത്രഹോട്ടല്‍ നിര്‍മിക്കും. 17 കോടി ചെലവില്‍ ഗെസ്റ്റ് ഹൗസ് ഉള്‍പ്പെടെ ചെന്നൈയിലെ കെടിഡിസി മാതൃകയിലാകും നിര്‍മാണം.