കോഴിക്കോട് സിപിഐഎം-കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട് സിപിഐഎം-കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ഉള്ളിയേരിയില്‍ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ടു പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

കഴിഞ്ഞ ദിവസമാണ് ഉള്ളിയേരി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കാന്‍ തുടങ്ങിയത്. ഇതോടെ കടുത്ത ഗതാഗത കുരുക്കാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നത്. പണി പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം പ്രവര്‍ത്തകരും ആരോപിച്ചു.