കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ആറ് മരണം

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ആറ് മരണം

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ ആയൂരിനു സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. പത്തനംതിട്ടയിലേ വടശേരിക്കര സ്വദേശികളാണ് മരിച്ചത്. 

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും  കാറും തമ്മില്‍ കൂട്ടിയിടിച്ചത്. മരിച്ചവരില്‍ നാലു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.