എം.പി.യുടെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധം; മഹിളാമോര്‍ച്ചയ്‌ക്കെതിരെ പരാതി

എം.പി.യുടെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധം; മഹിളാമോര്‍ച്ചയ്‌ക്കെതിരെ പരാതി

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചു. സംഭവത്തില്‍ പട്ടികജാതിപീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി.

 കഴിഞ്ഞദിവസമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചത്. പട്ടികജാതിക്കാരനായ കൊടിക്കുന്നില്‍ സുരേഷ് എം.പി. റെയില്‍വേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുന്നയിച്ച് ഉപവാസം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചത് ബി.ജെ.പി.യില്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

എം​പി​യു​ടെ ഉ​പ​വാ​സ സ​മ​രം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വെ​യു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രാ​യി​രു​ന്നു ഉ​പ​വാ​സം. എ​ന്നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ വേ​ദി​യി​ലെ​ത്തി ചാ​ണ​ക വെ​ള്ളം ത​ളി​ക്കു​ക​യാ​യി​രു​ന്നു. 

എന്നാല്‍ മഹിളാ മോര്‍ച്ചയുടെ നടപടി ദളിതരെ അപമാനിക്കുന്നതാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

രാജ്യമെമ്പാടും ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പരസ്യമായി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമരത്തിനു ലഭിച്ച ജനപിന്തുണയില്‍ വിറളിപൂണ്ട ബി.ജെ.പി.യാണ് ചാണകവെള്ളം തളിക്കലിനുപിന്നില്‍. ബി.ജെ.പി.യുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ പ്രകടമായത്. എം.പി. ഉപവാസം നടത്തിയ സ്ഥലം അശുദ്ധമായെന്ന് പ്രഖ്യാപിച്ച് ചാണകവെള്ളം തളിച്ചതിന് ബി.ജെ.പി. മാപ്പുപറയണം. കുമ്മനം രാജശേഖരന്റെ പ്രസംഗവേദിയിലാണ് ചാണകവെള്ളം തളിക്കേണ്ടത്. രാജ്യത്താകെ ബി.ജെ.പി. പുലര്‍ത്തുന്ന ദലിത് വിരുദ്ധ നീക്കങ്ങള്‍ കേരളത്തിലും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കന്മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.