കൊ​ച്ചി​യി​ലെ​ത്തി​യ ട്രെ​യി​നി​ൽ യാത്രക്കാരൻ മരിച്ചനിലയിൽ

കൊ​ച്ചി​യി​ലെ​ത്തി​യ ട്രെ​യി​നി​ൽ യാത്രക്കാരൻ മരിച്ചനിലയിൽ

കൊ​ച്ചി : ന്യൂ​ഡ​ൽ​ഹി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മം​ഗ​ള എ​ക്സ്പ്ര​സി​ന്‍റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ച്ചു​ക​ൾ പൊ​ന്നു​രു​ത്തി​യി​ലെ യാ​ർ​ഡി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.