കൊച്ചി മെട്രോ ആദ്യദിവസം തന്നെ  ലാഭത്തേരില്‍; ആദ്യദിവസം  ടിക്കറ്റ്  വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ; യാത്ര ചെയ്തവര്‍  62,320 പേർ

 കൊച്ചി മെട്രോ ആദ്യദിവസം തന്നെ  ലാഭത്തേരില്‍; ആദ്യദിവസം  ടിക്കറ്റ്  വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ; യാത്ര ചെയ്തവര്‍  62,320 പേർ

കൊച്ചി കൊച്ചി മെട്രോ ആദ്യദിവസം  ടിക്കറ്റ്  വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളൽ തിരക്കു തുടരുകയാണ്. വൈകിട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ കെഎംആർഎൽ കൊച്ചി വൺ കാർഡ് വിൽപന ആരംഭിച്ചു.

അതേസമയം, വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മെട്രോ തുറന്നപ്പോൾ  പലരുടെയും മുഖത്ത് അമ്പരപ്പ്. പിന്നെ അതു സന്തോഷത്തിനു വഴിമാറി. സ്റ്റേഷനിൽ കയറാനും ടിക്കറ്റ് എടുക്കാനും പ്ലാറ്റ്ഫോമിലേക്കു പോകാനുമുള്ള നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ പലവട്ടം അറിയിച്ചിരുന്നെങ്കിലും നേരിട്ടെത്തിയപ്പോൾ പലർക്കും ആശയക്കുഴപ്പമായിരുന്നു. ചിലർക്കാകട്ടെ ആദ്യം സെൽഫിയെടുക്കണോ ടിക്കറ്റെടുക്കണോ എന്ന ആശങ്ക. ടിക്കറ്റെടുക്കാൻ വരിനിൽക്കുന്നതിനിടെ, സ്റ്റേഷന്റെ വലതുവശത്തുള്ള ടിക്കറ്റ് കൗണ്ടറുകൾക്ക് അടുത്തെത്താനായി പലരും ധൃതികൂട്ടി.

രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമേ പ്രവർത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകൾകൂടി തുറന്നു. ‌ടിക്കറ്റ് കൗണ്ടറിന് ഇടതുവശത്തുള്ള പ്രവേശന ഗേറ്റിനു സമീപം ഡ്യൂട്ടിയിലുള്ള ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ നിർദേശം നൽകി. ടിക്കറ്റിലെ ബാർകോഡ് ഉപയോഗിച്ചു ഗേറ്റ് മറികടന്നു പ്ലാറ്റ്ഫോമിലേക്കു പോകുന്നതെങ്ങനെയെന്നു ജീവനക്കാർ ഓരോ ആളുകളോടും വിശദീകരിച്ചു.  ട്രെയിനിന്റെ ഫോട്ടോയെടുക്കാൻ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാർക്കു തലവേദനയായി.< മെ‌ട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി.