കൊച്ചിയില്‍ പെണ്‍കുട്ടിക്ക് നേരെ ബ്ലേയ്ഡ് ആക്രമണം

 കൊച്ചിയില്‍ പെണ്‍കുട്ടിക്ക് നേരെ ബ്ലേയ്ഡ് ആക്രമണം

കൊച്ചി: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ ബ്ലേയ്ഡ് ആക്രമണം. കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ പതിയിരുന്ന് ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ചത്. കഴുത്തിന് പിന്നിലും തുടയിലും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 6.45 ഓടെ കലൂരില്‍ വച്ചാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം.

കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.