തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഐ സി യുവിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു

തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഐ സി യുവിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു

കണ്ണൂര്‍: നാഷണൽ ഹെൽത്ത് മിഷൻ കേരളം 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഐ സി യുവിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു.

24 ലക്ഷം രൂപ ചിലവഴിച്ച് തലശ്ശേരി നഗരസഭ നവീകരിച്ച സ്ത്രീകളുടെ ശീതീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിന്റെ ഉദ്ഘാടനവും, 24 ലക്ഷം രൂപ ചിലവഴിച്ച് തലശ്ശേരി നഗരസഭ നവീകരിച്ച പുരുഷന്മാരുടെ സർജിക്കൽ വാർഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്ത്രീകളുടെ ശീതീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ 52 കിടക്കകളാണ് ഇവിടെ ഉള്ളത്. പുരുഷന്മാരുടെ സർജിക്കൽ വാർഡിൽ 30 കിടക്കകളും ഉണ്ട്. സ്വകാര്യ ആശുപത്രികളുടെ കിടപിടിക്കുന്ന അത്യാധുനികമായ രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ഈ വാർഡുകൾ എറെ ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.