മൂന്നു മാസത്തേക്ക്  സൗജന്യറേഷൻ അനുവദിക്കും: ഭക്ഷ്യമന്ത്രി

മൂന്നു മാസത്തേക്ക്  സൗജന്യറേഷൻ അനുവദിക്കും: ഭക്ഷ്യമന്ത്രി


ആലപ്പുഴ: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക്  സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത്‌  ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.