കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമെന്ന് കെ ബി ഗണേഷ്‌കുമാർ

കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമെന്ന് കെ ബി ഗണേഷ്‌കുമാർ

കെഎസ്ആര്‍ടിസി പെന്‍ഷൻകാർക്കെതിരെയുള്ള കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ പ്രസംഗം വിവാദത്തിൽ. ജോലിചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേ തിങ്കളാഴ്ചയായിരുന്നു മുന്‍ഗതാഗതമന്ത്രികൂടിയായ ഗണേഷിന്റെ പരാമര്‍ശം.

കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമെഫലമെന്നും ഗണേഷ് പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും കെഎസ്ആർടിസിക്കൊപ്പം ചിലവഴിച്ച ജീവനക്കാർക്കെതിതിരെയുള്ള ഗണേഷിന്റെ പരിഹാസം വലിയ വിമർശനങ്ങൾക്കാണു വഴിതെളിച്ചത്. കെഎസ്ആർടിസിയെ രക്ഷപെടുത്താൻ ബാധ്യസ്ഥനായിരുന്ന മുൻമന്ത്രി തന്നെ പെൻഷൻകാരെ അവഹേളിച്ചത് അനുചിതമാണെന്നും പെൻഷൻകാർ വിമർശനമുന്നയിക്കുന്നു.