കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരായ ഹരജികളില്‍ വിധി പറയുന്നത്​ മാറ്റി

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരായ ഹരജികളില്‍ വിധി പറയുന്നത്​ മാറ്റി

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം ചോദ്യം ചെയ്ത് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ വിധി പറയുന്നത്​ മാറ്റി. ഭൂമി തിരിച്ചു പിടിച്ച്‌ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തണം, തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം തുടങ്ങിയ വാദമാണ് ഹരജിക്കാര്‍ ഉയര്‍ത്തിയത്.

എന്നാല്‍ ഭൂമി കൈയേറിയിട്ടില്ലെന്ന്​ തോമസ്​ ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൈയേറ്റം കണ്ടെത്തിയാല്‍ ഭൂമി വിട്ടു നല്‍കാം. ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു. രണ്ട് ഭാഗത്തി​​െന്‍റയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.