ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ റ​ൺ​വേ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്നു

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തിൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ റ​ൺ​വേ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്നു

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ റ​ൺ​വേ മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. റ​ണ്‍വേ എ​ന്‍ഡ് സേ​ഫ്റ്റി ഏ​രി​യ​യു​ടെ (റി​സ) നി​ർ​മാ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി 15 മു​ത​ലാ​ണ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മാ​ര്‍ച്ച് 25 മു​ത​ലാ​ണ് എ​ട്ടു​മ​ണി​ക്കൂ​ര്‍ വി​മാ​ന സ​ര്‍വി​സു​ക​ള്‍ ഒ​ഴി​വാ​ക്കി റി​സ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഉ​ച്ച​ക്ക് 12 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​താ​ണ് വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ നീ​ക്കു​ന്ന​ത്.

നി​ർ​മാ​ണം തു​ട​ങ്ങി​യ ജ​നു​വ​രി​യി​ൽ 12 മു​ത​ൽ 2.30 വ​രെ​യും 3.30 മു​ത​ൽ 8.30 വ​രെ​യു​മാ​യി​രു​ന്നു നി​യ​ന്ത്ര​ണം. റി​സ​യു​ടെ നീ​ളം 90 മീ​റ്റ​റി​ല്‍നി​ന്ന്​ 240 മീ​റ്റ​റാ​യി വ​ര്‍ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.