മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് കളഞ്ഞുകിട്ടിയ സംഭവത്തില്‍    കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വീഴ്ച

 മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് കളഞ്ഞുകിട്ടിയ സംഭവത്തില്‍    കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വീഴ്ച

കണ്ണൂര്‍:  മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് കളഞ്ഞുകിട്ടിയ സംഭവത്തില്‍    വീഴ്ച സംഭവിച്ചതായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ    പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രോ വൈസ് ചാന്‍സലര്‍ ആണ് സര്‍വകലാശാലയുടെ വീഴ്ച തുറന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.   റിപ്പോര്‍ട്ട്  വൈസ് ചാന്‍സിലര്‍ക്ക്  കൈമാറി.

സംഭവം സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.  മാനന്തവാടി ഗവൺമെന്റ് കോളെജിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയുടെ ഉത്തരകടലാസാണ് കളഞ്ഞുകിട്ടിയത്. പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഈ വിദ്യാർത്ഥിയുടേതടക്കം ചിലരുടെ പരീക്ഷാ ഫലം തടഞ്ഞു വെച്ചിരിക്കുകയാണ്.  ഇതിനിടയിലാണ് ഉത്തരക്കടലാസ് കളഞ്ഞു കിട്ടിയത്.

കഴിഞ്ഞ മെയിലായിരുന്നു പരീക്ഷ. ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.