തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും: കാനം രാജേന്ദ്രന്‍

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം.: തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു. പാർട്ടികളാണ് സാധാരണ ഗതിയിൽ മന്ത്രിമാരെ നയിക്കേണ്ടത് എന്നാൽ മന്ത്രിമാർ പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയാൽ ഇങ്ങനെയൊക്കെയിരിക്കും.ചാണ്ടി ചെയ്തത് തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും, കൂടാതെ തോമസ് ചാണ്ടിയുടെ വീഴ്ചകളാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും  കാനം പറഞ്ഞു.

വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം ഇടത് മുന്നണി യോഗത്തില്‍ വ്യക്തമാക്കിയതാണ്. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പരസ്യ നിലപാടിനില്ലെന്നും, തോമസ് ചാണ്ടി തുടരുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കി.