കളമശേരി ബസ് കത്തിക്കല്‍ കേസ് - പ്രതികള്‍ ഹാജരായില്ല: കേസിലെ വിചാരണ മാറ്റി

കളമശേരി ബസ് കത്തിക്കല്‍ കേസ് - പ്രതികള്‍ ഹാജരായില്ല: കേസിലെ വിചാരണ മാറ്റി

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍  പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടര്‍ന്ന്  കേസിലെ വിചാരണ മാറ്റി. പ്രധാന സാക്ഷികള്‍ക്കും പ്രതികള്‍ക്കും എപ്പോള്‍ ഹാജരാകാന്‍ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദ്ദേശം നല്‍കി.

അബ്ദുല്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി അടക്കം 6 പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. 2005 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മഅദനി പ്രതിയായ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ വിചാരണ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചത്. ആകെ 14 പ്രതികളുള്ള കേസില്‍ തടിയന്റവിട നസീര്‍ ഒന്നാംപ്രതിയും സൂഫിയ മഅദനി പത്താം പ്രതിയുമാണ്.