ഹൈക്കോടതിയുടെ  അടി  മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത് ; കെ.സുരേന്ദ്രന്‍

ഹൈക്കോടതിയുടെ  അടി  മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത് ; കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഹൈക്കോടതിയുടെ രൂക്ഷ  വിമര്‍ശനം  ഉണ്ടായിട്ട് പോലും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവയ്ക്കണമെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പണച്ചാക്കുകളുടെ മുന്നിൽ മുട്ടുവിറയ്ക്കുന്ന പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.