ഹര്‍ത്താലില്‍ നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ; കെ. സുരേന്ദ്രന്‍

ഹര്‍ത്താലില്‍ നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ; കെ. സുരേന്ദ്രന്‍

സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കാശ്മീരിലെ ബലാൽസംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻറെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം ആരോപിച്ചു. 

കുററപത്രത്തിലെവിടെയും അങ്ങനെയൊരു വിവരമില്ല. മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തൻറെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രചരിപ്പിച്ചു. ഇതും കുററപത്രത്തിൽ ഇല്ലാത്ത കാര്യമാണ്. മതസ്പർദ്ദ വളർത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി153(A) അനുസരിച്ചുള്ള ക്രിമിനൽകുറ്റമാണ് പിണറായി വിജയൻ ചെയ്തിട്ടുള്ളത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

മതതീവ്രവാദികൾക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തിൽ നിന്ന് കൈകഴുകാൻ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കൻറെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനൽകില്ല എന്നും അദ്ദേഹം പറഞ്ഞു.