കെ-ഫോണ്‍ പദ്ധതി 18 മാസം കൊണ്ട് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

കെ-ഫോണ്‍ പദ്ധതി 18 മാസം കൊണ്ട് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യവുമായി 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെ-ഫോണ്‍ പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകളും ഒരുക്കും.
ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി. 


കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയാണ്.

ആദ്യ രണ്ടുവര്‍ഷം പദ്ധതി നടപ്പാക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം പൂര്‍ത്തിയാക്കും.

ഇ-ഗവേണന്‍സ് സേവനങ്ങള്‍ ജനത്തിന് പ്രയോജനപ്പെടുത്താന്‍ മലയാളത്തില്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായി.

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ സ്‌കില്‍ ഡെലിവറി പ്ലാറ്റ്ഫോം നടപ്പാക്കിയിട്ടുണ്ട്. 150 എന്‍ജിനീയറിങ് കോളേജുകളെയും ഐ.ടി. പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.