ചെങ്ങന്നൂരില്‍  യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കും :കെ എം മാണി

ചെങ്ങന്നൂരില്‍  യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കും :കെ എം മാണി

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. യുഡിഎഫിന് എല്ലാ വോട്ടും നൽകി സഹായിച്ചിരുന്നു. അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോൽവിക്കു കാരണമെന്നും മാണി പറഞ്ഞു. 
ചെങ്ങന്നൂരിലെ വിജയം സർക്കാരിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്നും മാണി കൂട്ടിച്ചേർത്തു.