മലകൾക്കിടയിൽ നിന്നും ജോൺ കണ്ടെത്തിയ ഇടുക്കി

മലകൾക്കിടയിൽ നിന്നും ജോൺ കണ്ടെത്തിയ ഇടുക്കി

പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപെടുന്ന ഒരിടമാണ് ഇടുക്കി .ആ ഇടുക്കി ഇന്ന് ഭീഷിണിയുടെ നിറവിലാണ് .വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ട ജില്ല കൂടിയാണ് ഇടുക്കി.കേരളത്തിന്‌ ആവശ്യമായ   വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്.ഇടുക്കിയുടെ പ്രദേശങ്ങള്‍ കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് .മാത്രമല്ല മറ്റു ഒട്ടനവധി കാരണങ്ങളും ഇടുക്കിയെ വ്യത്യസ്ഥ മക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്‌. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരാണ് ഇവർ .എന്നാൽ കനത്ത മഴ ഇവരെ ഏറെ പേടി പെടുത്തുന്നു. ഇടുക്കി ഡാം ഇവ ഇവരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് .എങ്കിലും ജലനിരപ്പ്  ഉയരുമ്പോൾ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതിനേക്കാൾ ഭയം ഇവരെ തേടിയെത്തുന്നു . നീണ്ട  വർഷ കാലത്തിനൊടുവിൽ ഇടുക്കിഡാം തുറക്കുന്ന അനുഭവത്തിലേക്കാണ് കേരളം വാതിൽ തുറക്കുന്നത് .ഓരോ കേരളീയനും ആകാംഷയോടെ നോക്കി നീക്കുന്നതിനും ഇതിനുവേണ്ടിയാണ് .ഉഹാപോഹങ്ങൾക്ക് ഒടുവിൽ ഇടമലയാർ ഡാം വ്യാഴാഴ്ച തുറക്കാൻ പോവുകയാണ് . 

1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. എരുവരും തമ്മിലുള്ള യാത്രക്കിടയില്‍ കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ വളരെ ആകർഷിച്ചിരുന്നു . ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണ്‍ ആണ് ആദ്യമായി കണ്ടെത്തുന്നത് . പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. 1969 ഏപ്രില്‍ 30-നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 3900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.

വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണം, ക്രിസ്മസ്എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ (ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക.കേരളത്തിലെ പ്രമുഖ അണക്കെട്ടായ ഇടുക്കി അണക്കെട്ടാണ് ഇന്ത്യയിലെ ആദ്യത്തെ ആർച്ച് അണക്കെട്ട്. ഏറ്റവും ആഴത്തിലുള്ള അസ്ഥിവാരത്തിൽ നിന്ന് ഇതിന്റെ ഉയരം 555 അടി ആണ്.