മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി സന്ദർശിച്ചു

 മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി സന്ദർശിച്ചു

കോഴിക്കോട്: പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സന്ദർശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികൾ കോളജ് മാനേജ്മെന്റാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും  നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണുവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു. മിടുക്കനായിരുന്നു എന്റെ മകന്‍.എല്ലാവരും ഒരുമിച്ച് നിന്ന് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണം- ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് പറഞ്ഞു. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് കൂടിക്കാഴ്ചയില്‍ പറഞ്ഞു.ശക്‌തമായ നടപടികളുമായി സർക്കാർ മൂന്നോട്ട് പോകുമെന്നും പറഞ്ഞു. ഇന്നു മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദർശിച്ചേക്കുമെന്ന് വിവരമുണ്ട്.