ജിഷ്ണു പ്രണോയുടെ ആത്മഹത്യ;പാമ്പാടി നെഹ്‌റു കോളേജില്‍ ഇടിമുറിയുളളതായി വെളിപ്പെടുത്തി!

ജിഷ്ണു പ്രണോയുടെ ആത്മഹത്യ;പാമ്പാടി നെഹ്‌റു കോളേജില്‍ ഇടിമുറിയുളളതായി വെളിപ്പെടുത്തി!

തൃശൂർ;പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഇടിമുറിയിലെ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തിന്റെ ചുരുളഴിയുന്നു. കോളേജില്‍ ഇടിമുറിയുണ്ടെന്നു നെഹറു കോളേജിലെ വിദ്യാര്‍ത്ഥികള്‍ അന്വേഷണം ഡോട്ട് കോംമിനോട് വെളിപ്പെടുത്തി.

കോളേജിലെ പിആര്‍എ യുടെ മുറിയാണ് ഇടിമുറിയായി അറിയപ്പെടുന്നത്. കൂടാതെ ഒരു മുന്‍ മന്ത്രിയുടെ മകനായ ഇയാള്‍ക്ക് ഗുണ്ടാ ബന്ധമുളളതായും ഇവര്‍ പറയുന്നു.

അതു കൊണ്ടാണ് ഇതിനു മുന്‍പും പലര്‍ക്കും ഇതിന് സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രതികരിക്കാന്‍ മടിച്ചത്. അതുപോലെ തന്നെ ഈ കോളേജിന്റെ തന്നെ ഉടമസ്ഥതയില്‍ കുറച്ച് അകലെ ഒരു ആശുപത്രിയുണ്ടെന്നും അവിടെ ഐഎംഎയില്‍ നിന്നു പരിശോധനയ്ക്ക് ആളുവരുമ്പോള്‍ ആളുകളുടെ എണ്ണം കൂട്ടികാണിക്കാനായി കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൊണ്ടു പോകാറുളളതായും അറിയാന്‍ സാധിച്ചു.

ഇതിന് പ്രതിഫലമായി ഭക്ഷണം നല്‍കുകയാണ് പതിവ്. കൂടാതെ കോളേജില്‍ മാതാപിതാക്കള്‍ ഒത്തുകൂടുന്ന ഒരു സംഭവവുമില്ല. പിടിഎ എന്ന സമ്പ്രദായം ഇവിടെ കാണാനാകില്ലെന്നും അതുകൊണ്ട് ഇവിടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയുന്നില്ലെന്നും ഇവര്‍ പറയുന്നു.