ജിഷ വധകേസിലെ വിധി ചൊവ്വാഴ്ച

ജിഷ വധകേസിലെ വിധി ചൊവ്വാഴ്ച

കൊച്ചി:  ജിഷ വധകേസിലെ വിധി ചൊവ്വാഴ്ച. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ പൂർത്തിയായിരുന്നു. ആസാം സ്വദേശി അമീറുൾ ഇസ്ലാം ആണ് കേസിലെ ഏകപ്രതി. 

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകം. കഴിഞ്ഞമാസം 22നാണ് കേസിൽ അന്തിമ വാദം ആരംഭിച്ചത്.2016 ഏപ്രിൽ 28നാണ് ജിഷാമോൾ(30) കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീടിനുള്ളിൽ വച്ച് ജിഷയെ അമീറുൾ ഇസ്ലാം കൊലപ്പെടുത്തിയെന്നാണ് കേസ്. നവംബർ ഒന്നിന് അമീറുൽ ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്. 2016 ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. 2016 ഏപ്രിൽ 28നായിരുന്നു സംഭവം.

അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ തുടങ്ങി 100 സാക്ഷികളെ കേസിൽ വിസ്തരിച്ചത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ കോടതിയിൽ അപേക്ഷിച്ചിരുന്നു.