ജി​ഷ​യു​ടെ അ​മ്മ​യുടെ  പോ​ലീ​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

 ജി​ഷ​യു​ടെ അ​മ്മ​യുടെ  പോ​ലീ​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: പെ​രു​മ്പാവൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​യ​മ​വി​ദ്യാ​ർ​ഥി​നി ജി​ഷ​യു​ടെ അ​മ്മ​യുടെ  പോ​ലീ​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു. വനിതാ  പോ​ലീ​സു​കാ​രോ​ട് സ​ഹ​ക​രി​ക്കാ​തെ ഇ​വ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി  ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വ​നി​താ പോ​ലീ​സു​കാ​ർ നല്‍കിയ പ​രാ​തിയുടെ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​ർ 24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലും പു​റ​ത്തു പോ​കു​ന്നി​ട​ത്തു​മെ​ല്ലാം പോ​ലീ​സു​കാ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു വീ​ടെ​ങ്കി​ലും റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള വ​നി​താ പോ​ലീ​സു​കാ​രെ മാ​റി​മാ​റി ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.