ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിരീകരണം

ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിരീകരണം

ബെംഗളൂരു: ബംഗളൂരുവില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിന് ജെസ്‌നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചാരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ ബെംഗളുരുവിലെത്തിയത്.

ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അനേവഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളിലും നടത്തിയ പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചില്ല.

പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐ ദിനേശ് പറഞ്ഞു. ബെംഗളുരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജെസ്‌നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചത്.