ജസ്ന തിരോധാനം: അന്വേഷണം ബംഗളൂരുവിലേയ്ക്ക്

ജസ്ന തിരോധാനം: അന്വേഷണം ബംഗളൂരുവിലേയ്ക്ക്
പത്തനംതിട്ട: മുണ്ടക്കയത്തു നിന്നും പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയാണെന്ന് നിഗമനം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് പോലിസ് സിസിടിവിയില്‍ കണ്ടത് ജസ്നയെ തന്നെ ആണെന്ന് ഉറപ്പിച്ചത്.അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കും. 
 
 നേരത്തെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയാണെന്ന സംശയം ബാലപ്പെട്ടതോടെ ഈദൃശ്യങ്ങള്‍ പോലിസ് പുറത്തു വിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചന ഉണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പോലിസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
 
തുടര്‍ന്നാണ്‌ ദൃശ്യത്തിലെ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാകും എന്നാ ബോധ്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ പോലിസ് തീരുമാനിച്ചത്. ദൃശ്യങ്ങള്‍ കണ്ട ശേഷം സഹാപാടികളില്‍ ചിലരും അധ്യാപകരും അത് ജസ്ന തന്നെയാണെന്ന് ഉറപ്പ് പറയുന്നു.
 
എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്നയല്ലെന്ന കുടുംബത്തിന്‍റെ നിലപാടാണ് പോലിസിനെ കുഴക്കുന്നത്.കഴിഞ്ഞ മാര്‍ച്ച് പത്തനംതിട്ട എളുമേലിയില്‍ നിന്നുമാണ് ജസ്നയെ കാണാതാകുന്നത്.