ഇന്റർനാഷനൽ കോക്കനട്ട് കോൺഫറസ്‌ ആൻഡ് എക്സ്പോ; നവംബർ 2,3 തീയതികളിൽ കോഴിക്കോട്ട്

ഇന്റർനാഷനൽ കോക്കനട്ട് കോൺഫറസ്‌ ആൻഡ് എക്സ്പോ; നവംബർ 2,3 തീയതികളിൽ കോഴിക്കോട്ട്

തിരുവനന്തപുരം: നാളികേര മേഖലയുടെ പ്രോത്സാഹനത്തിന് പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താൻ അന്താരാഷ്ട്ര സമ്മേളനം ഒരുങ്ങുന്നു. നവംബർ 2,3 തീയതികളിൽ കോഴിക്കോട് വെച്ചാണ് ഇന്റർനാഷനൽ കോക്കനട്ട് കോൺഫറസ്‌ ആൻഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. 

നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിന് വിദേശ രാജ്യങ്ങൾ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ കർഷകർക്കും ചെറുകിട ഇടത്തരം സംരംഭകർക്കും മനസിലാക്കാൻ സമ്മേളനം സഹായിക്കും. ഒപ്പം നാളികേര കൃഷി പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാരിന്റെ പദ്ധതികളും പ്രഖ്യാപിക്കും. 

കെഎസ്ഐഡിസി, സംസ്ഥാന പ്ലാനിങ് ബോർഡ്, നാളികേര വികസന ബോർഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം.