ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയില്‍ ഹൈക്കോടതി

ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയില്‍ ഹൈക്കോടതി

എസ് പി ചൈത്ര തെരേസ ജോണിന്  എതിരായി സർക്കാർ എന്ത് നടപടിയാണ് എസ്പിക്കെതിരെ എടുത്തതെന്ന് ഹൈക്കോടതി. ആളുകൾ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ ആകുക എന്നും ഹർജിക്കാരനോട് വ്യക്തമാക്കി. സർക്കാർ നടപടി എടുക്കുകയാണെങ്കിൽ അപ്പോൾ നോക്കിയാൽ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. 

കുറ്റവിമുക്ത ആക്കിയ റിപ്പോർട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹർജിയെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ അവകാശം ആണ്. ഭരണഘടന അതിന്  സംരക്ഷണം നൽകുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ആവശ്യം എങ്കിൽ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന്  എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അക്രമ കേസിലെ പ്രതികൾക്കായി റെയ്ഡ് നടത്തിയതിന് പേരിൽ എസ് പി എ സർക്കാർ ബലിയാടാകുന്നു എന്നായിരുന്നു ഹർജിയിൽ  ആരോപിച്ചത്. എറണാകുളം ആസ്ഥാനമായുള്ള പബ്ലിക് ഐ  എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.