കനത്ത മഴയെ തുടർന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

കനത്ത മഴയെ തുടർന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 

എറണാകുളം ജില്ലയിലും പാലക്കാട് ജില്ലയിലും അംഗൻവാടി മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള എല്ലാ എല്ലാ വിദ്യാലയങ്ങൾക്കും 12ന് അവധി പ്രഖ്യാപിച്ചു. കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധിയില്ല. 

കോട്ടയം  ജില്ലയിൽ അയ്മനം, ആർപ്പുക്കര, തിരുവാർപ്പ്, കുമരകം, എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ 12ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.