മ​ഴ​ക്കെ​ടു​തി;വ്യാ​ജ ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കുന്നവര്‍ക്കെതിരെ  ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് ഡിജിപി

മ​ഴ​ക്കെ​ടു​തി;വ്യാ​ജ ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കുന്നവര്‍ക്കെതിരെ  ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം:വ്യാ​ജ ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്ന് ലോക്​നാഥ് ബെ​ഹ്റ. മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​ വ്യാ​ജ​ വാ​ര്‍​ത്ത​ക​ളോ ഊ​ഹാ​പോ​ഹ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്നും അദ്ദേഹം പറഞ്ഞു . പു​തു​താ​യി പാ​സിംഗ് ഔ​ട്ട് ക​ഴി​ഞ്ഞ വ​നി​താ ക​മാ​ന്‍​ഡോ​ക​ളും ദു​രി​താ​ശ്വാ​സ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

എആ​ര്‍ ബ​റ്റാ​ലി​യ​ന്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ല്‍ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ​ഹ​ക​രി​ച്ച്‌ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കാന്‍ സം​വി​ധാ​നം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

സ്റ്റേ​റ്റ് പോ​ലീ​സ് മോ​ണി​റ്റ​റിംഗ് റൂം ​ക​ണ്‍​ട്രോ​ള്‍ റൂ​മാ​യി മാ​റ്റി സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍​ക്ക് ഏ​കോ​പ​നം ന​ല്‍​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​മ്പ​ര്‍​ക്ക​ത്തി​ലാ​ണ്. മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി ​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .