കോ​ട​തി നി​ര്‍​ദേ​ശം പാ​ലി​ച്ചി​ല്ല; വ്യവസായ വകുപ്പ് ഡയറക്റോട് 100 മരങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

കോ​ട​തി നി​ര്‍​ദേ​ശം പാ​ലി​ച്ചി​ല്ല; വ്യവസായ വകുപ്പ് ഡയറക്റോട് 100 മരങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

കൊ​ച്ചി: കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നു വ്യ​വ​സാ​യ സെ​ക്ര​ട്ട​റി​ക്കു ശി​ക്ഷ വി​ധി​ച്ചു ഹൈ​ക്കോ​ട​തി. 100 മ​ര​ത്തൈ​ക​ള്‍ ന​ട​ണ​മെ​ന്നാ​ണു ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് അ​മി​ത് രാ​വ​ലി​ന്‍റെ ഉ​ത്ത​ര​വ്. ന​ടേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ വ​നം​വ​കു​പ്പ് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കൊ​ല്ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്‌എ​സ് കെ​മി​ക്ക​ല്‍​സ് എ​ന്ന സ്ഥാ​പ​നം വ്യ​വ​സാ​യ വ​കു​പ്പി​ന് ഒ​രു അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ആ ​അ​പേ​ക്ഷ​യി​ല്‍ 2016-ല്‍ ​ഹി​യ​റിം​ഗ് ന​ട​ത്തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ്പാ​യി​ല്ല. ഇ​തി​നെ​തി​രെ സ്ഥാ​പ​നം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹി​യ​റിം​ഗി​നി​ടെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ. ​ബി​ജു​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം വി​ധി​ച്ച ഉ​ത്ത​ര​വാ​ണ് ന​ട​പ്പാ​കാ​തെ പോ​യ​ത്.

വ്യവസായ വകുപ്പ് ഡയറക്ടർ കുഷ്ഠരോഗ ആശുപത്രിയിൽ സേവനം ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. കേരളം കുഷ്ഠരോഗ വിമുക്ത സംസ്ഥാനം ആണെന്ന് സർക്കാർ അറിയിച്ചതോടെയാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി 100 വൃക്ഷതൈകൾ നടാൻ കോടതി ഉത്തരവിട്ടത്. ശിക്ഷ മാതൃകാപരമാണെന്നും അനുസരിക്കാൻ തയാറാണെന്നും വ്യവസായ വകുപ്പ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു.