ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകനായ തളിക്കുളം സ്വദേശി ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്.എസ് ഡി പി ഐ നാട്ടിക മേഖലയിലെ നേതാവുകൂടിയാണ് ഷെഹിന്‍.

ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍.വലപ്പാട് സി ഐ ടി കെ ഷൈജുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.