ഗു​രു​വാ​യൂ​ര്‍ - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ തിങ്കളാഴ്ച സ​ര്‍​വീ​സ് പുനഃരാരംഭിക്കും

ഗു​രു​വാ​യൂ​ര്‍ - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ തിങ്കളാഴ്ച സ​ര്‍​വീ​സ് പുനഃരാരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​ര്‍- പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് തിങ്കളാഴ്ച പു​ന​രാ​രം​ഭി​ക്കും. പു​ന​ലൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​റും സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. എ​ന്നാ​ല്‍ മ​റ്റു പാ​സ​ഞ്ച​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം തു​ട​രും.

ഗു​രു​വാ​യൂ​ര്‍ - തൃ​ശൂ​ര്‍ പാ​സ​ഞ്ച​റു​ക​ളും തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളും ഈ ​മാ​സം 16 വ​രെ റ​ദ്ദാ​ക്കി. 

കൂ​ടാ​തെ പു​ന​ലൂ​ര്‍ - കൊ​ല്ലം, കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം - കാ​യം​കു​ളം പാ​സ​ഞ്ച​റു​ക​ളും തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളും 16 വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല. 

തൃ​ശൂ​ര്‍- കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​റും തി​രി​ച്ചു​ള്ള സ​ര്‍​വീ​സും ഷൊ​ര്‍​ണൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ല്‍ 16 വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.